ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ടൂർണമെന്റിനോട് അനുബന്ധിച്ച് സ്റ്റേഡിയം പരിസരത്ത് വാഹന പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി.
കെ.ബി റോഡ്, വിറ്റൽ മല്യ റോഡ്, ആർആർഎംആർ റോഡ്, കെജി റോഡ്, ദേവാംഗ റോഡ്, എൻആർ റോഡ് നൃപതുംഗ റോഡ്, ശേഷാദ്രി റോഡ്, അംബേദ്കർ റോഡ്, എന്നിവിടങ്ങളിലാണ് പാർക്കിംഗ് നിരോധനം ഏർപ്പെടുത്തിയത്.
സെന്റ് ജോസഫ് കോളേജ്, യുബി സിറ്റി മാൾ (പേ-ആൻഡ്-പാർക്കിംഗ്) കിംഗ്സ് വേ (പേ-ആൻഡ്-പാർക്കിംഗ്) എന്നിവിടങ്ങളിലാണ് പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണമേർപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
SUMMARY: Vehicle parking restrictions in the premises Kanteerava Stadium today