ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യപരമായ കാരണത്താലാണ് രാജിവെയ്ക്കുന്നത് എന്നാണ് കത്തില്‍ പറയുന്നത്. രാജിക്കത്ത് ഉപരാഷ്ട്രപതി രാഷ്ട്രപതിക്ക് കെെമാറി. അനുച്ഛേദം 67 (എ) പ്രകാരമാണ് തന്റെ രാജിയെന്ന് കത്തിൽ പറയുന്നുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു.
തിങ്കളാഴ്ചയും രാജ്യസഭ നിയന്ത്രിച്ചത് ധൻകറായിരുന്നു. രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്രപതിയായി 2022 ആഗസ്റ്റിലാണ് ധന്‍കര്‍ ചുമതലയേറ്റത്. രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ ധൻകർ മുന്‍ കേന്ദ്രമന്ത്രിയും ബംഗാള്‍ ഗവര്‍ണറുമാണ്.
— Vice-President of India (@VPIndia) July 21, 2025
updating…