തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.
കൊല്ലം ഫാത്തിമ മാതാ കോളജിന്റെ ഇന്നു നടക്കുന്ന വജ്രജൂബിലി ആഘോഷങ്ങളില്‍ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും. കൊല്ലത്ത് ഫെഡറേഷൻ ഒഫ് ഇന്ത്യൻ കയർ എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായും സംവദിക്കും. നാളെ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും അദ്ദേഹം സന്ദർശിക്കും.
SUMMARY: Vice President to visit Kerala today for two-day visit














