തമിഴ്‌നാട്ടില്‍ വിജയ് സര്‍ക്കാരിൻ്റെ വൻ പ്രഖ്യാപനം: ക്ഷാമബത്ത 60 ശതമാനമായി വര്‍ധിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സന്തോഷം പകർന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ പ്രഖ്യാപനം നടത്തി. സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 2026 ജനുവരി 1 മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ഈ വർധനവ് നിലവില്‍ വരുന്നത്.

സംസ്ഥാനത്തെ ഏകദേശം 16 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത പരിഷ്കരിച്ചതിന് സമാനമായാണ് സംസ്ഥാന സർക്കാരും ഈ നടപടി സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജനക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിലും പൊതുസേവനം ഉറപ്പാക്കുന്നതിലും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സേവനങ്ങളെ മാനിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. ഈ വർദ്ധനവ് നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന ഖജനാവിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകും. എങ്കിലും, ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമം മുൻനിർത്തി സർക്കാർ ഈ തുക അധികമായി അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു.

SUMMARY: Vijay government’s big announcement in Tamil Nadu: Dwindling income increased to 60 percent

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories