ഓപ്പറേഷന്‍ തൂഫാന് പിന്തുണയുമായി വിജയ്; മോഹന്‍ലാലിനൊപ്പം കൊച്ചിയില്‍ വേദി പങ്കിടും

തിരുവനന്തപുരം: കേരളത്തിന്റെ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ബോധവത്കരണ പരിപാടിക്കായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും. നടന്‍ മോഹന്‍ലാലിനൊപ്പം ആഭ്യന്തര വകുപ്പിന്റെ ലഹരിവിരുദ്ധ പരിപാടിയില്‍ വിജയ് പങ്കെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു. ചെന്നൈയിലെത്തി വിജയ്‌യുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരള പോലീസിനൊപ്പം തമിഴ്നാട് പോലീസും ലഹരിവിരുദ്ധ പദ്ധതികളിൽ സഹകരിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി കേരള–തമിഴ്നാട് അതിർത്തിയിൽ പരിശോധന കടുപ്പിക്കും. ഇരുസംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങൾ ലഹരി മാഫിയയെ തകർക്കാൻ കൈകോർക്കുമെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ‘ഓപ്പറേഷൻ തൂഫാനിന്റെ’ ഭാഗമായി മോഹൻലാലിനൊപ്പം കൊച്ചിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ വിജയ്‌യെ ചെന്നിത്തല ക്ഷണിച്ചു. പരിപാടിയിൽ പങ്കെടുക്കാമെന്ന് വിജയ് ഉറപ്പുനൽകിയതായും ചെന്നിത്തല പറഞ്ഞു. പോലീസ്, എക്സൈസ് വകുപ്പുകൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

കഴിഞ്ഞദിവസം ദക്ഷിണേന്ത്യയെ ലഹരി മുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് മേധാവികളും കേരള-ലക്ഷദ്വീപ് കസ്റ്റംസ്, എന്‍സിബി, ഡിആര്‍ഐ, എസ്‌ഐബി, ആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്തിരുന്നു. തുടര്‍ന്ന് പങ്കെടുത്ത എല്ലാവരും ‘ഓപ്പറേഷന്‍ തൂഫാന്‍’ ദി നാര്‍ക്കോ ഹണ്ടിനായി ഓരോ എസ് പി മാരെ നോഡല്‍ ഓഫീസര്‍മാരായി അവരവരുടെ സംസ്ഥാനങ്ങളില്‍ അടിയന്തരമായി ചുമതലപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു.
SUMMARY: Vijay supports Operation Toofan; will share stage with Mohanlal in Kochi

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തി, ആക്രമണം; എഎപി നേതാവ് വെടിയേറ്റ് മരിച്ചു

അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസ്പുരിൽനിന്ന്...

ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം; വിധാന സൗധ, വികാസ സൗധ പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി...

നേപ്പാളിലെ മിന്നൽ പ്രളയം; 734 മരണം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734...

മൈസൂരു ദസറ: ഗജപടയുടെ പരിശീലനം ഇന്ന് തുടങ്ങും

മൈസൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിക്ക് നേതൃത്വം...

സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട്...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

പത്തനംതിട്ട: പമ്പയുടെ തീരങ്ങളെ ആവേശത്തിലാഴ്ത്തുന്ന ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന്. ഉപരാഷ്ട്രപതി...

തുമക്കൂരുവിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്നു വയസുകാരിയടക്കം 4 പേര്‍ മരിച്ചു

ബെംഗളൂരു: തുമക്കൂരു ചിക്കനായകനഹള്ളി ഗോഡെഗെരെ ഗേറ്റില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു...

Related Articles

Popular Categories