നെന്മാറ ഇരട്ടക്കൊലക്കേസ്: ശിക്ഷാവിധി നാളെ, വാദം പൂർത്തിയായി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് നാളത്തേക്ക് മാറ്റി. ശിക്ഷാവിധിക്ക് മുമ്പുള്ള വാദം പൂര്‍ത്തിയായി. ചെന്താമരയെ നാളെ ഓണ്‍ലൈനായാകും ഹാജരാക്കുക. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. ബിഎന്‍എസ് 103(I), 126 (II) വകുപ്പുകള്‍ പ്രകാരം ചെന്താമര കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ നടത്തിയാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്. ഇയാള്‍ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഇനിയും കുറ്റകൃത്യം നടത്താന്‍ സാധ്യതയുണ്ട്. പ്രതിക്ക് മാനസാന്തരം ഉണ്ടാകാന്‍ സാധ്യതയില്ല. പുഷ്പ, ശിവരാജന്‍ തുടങ്ങിയ അയല്‍വാസികള്‍ക്ക് പ്രതിയില്‍ നിന്ന് ഭീഷണിയുണ്ട്. മറ്റുള്ളവരുടെ സുരക്ഷ പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എം ജെ വിജയകുമാര്‍ കോടതിയില്‍ പറഞ്ഞു.

2025 ജനുവരി 27നാണ് അയല്‍വാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷന്‍- 60) വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് രണ്ടു ദിവസം വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയില്‍നിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയില്‍ ഫെബ്രുവരി അഞ്ചിന് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് ഫെബ്രുവരി 18ന് ചെന്താമരയുടെ മുന്‍ കൊലക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജാമ്യത്തിലാണ് ഇയാള്‍ പുറത്തിറങ്ങിയിരുന്നത്. ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2019 ആഗസ്ത് 31നാണ് സജിതയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തവും മൂന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചിരുന്നു. ഈ കേസില്‍ 2022ല്‍ ജാമ്യത്തിലിറങ്ങിയശേഷം വ്യവസ്ഥകള്‍ ലംഘിച്ചാണ് പോത്തുണ്ടിയില്‍ താമസിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

മാര്‍ച്ച് മൂന്നിന് കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് 25ന് പൊലീസ് 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 132 സാക്ഷികള്‍, മുപ്പതിലധികം രേഖകള്‍, ഫൊറന്‍സിക് പരിശോധനാഫലം ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ഫെബ്രുവരി 23 മുതല്‍ മെയ് ആറുവരെയായിരുന്നു വിചാരണ. കേസില്‍ വിസ്തരിച്ച സാക്ഷികളില്‍ നാലുപേര്‍ കൂറുമാറി.
SUMMARY: Nenmara double murder case: Sentencing tomorrow, arguments complete

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പി എസ് സി പരീക്ഷ ക്രമക്കേട്; കര്‍ണാടകയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍

ബെംഗലൂരു: കര്‍ണാടക പബ്ലിക് കമ്മീഷന്‍ പരീക്ഷാ ക്രമക്കേടില്‍ ഐഎഎസ് ഓഫീസര്‍ കസ്റ്റഡിയില്‍....

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

മലപ്പുറം:  പൊട്ടിവീണവൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കരുവാരക്കുണ്ട് കൽകുണ്ട് ആനപ്പാറ ഹൗസിൽ...

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരുക്ക്

കൊട്ടാരക്കര: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. വെണ്ടാർ കല്ലുംമൂട്ടിൽ ഇന്ന്...

ഇരുചക്ര വാഹനത്തെ പിന്തുടർന്നെത്തി, ആക്രമണം; എഎപി നേതാവ് വെടിയേറ്റ് മരിച്ചു

അമൃത്സർ: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബിൽ എഎപി നേതാവ് വെടിയേറ്റ് മരിച്ചു. ഫിറോസ്പുരിൽനിന്ന്...

ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം; വിധാന സൗധ, വികാസ സൗധ പിങ്ക് നിറത്തിൽ പ്രകാശിപ്പിക്കും

ബെംഗളൂരു: കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിക്ക് മൂന്ന് വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി...

നേപ്പാളിലെ മിന്നൽ പ്രളയം; 734 മരണം

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734...

മൈസൂരു ദസറ: ഗജപടയുടെ പരിശീലനം ഇന്ന് തുടങ്ങും

മൈസൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയുടെ പ്രധാന ആകർഷണമായ ജംബൂ സവാരിക്ക് നേതൃത്വം...

സിറിഞ്ച് ഉപയോഗിച്ച് കുത്തിപ്പരുക്കേൽപ്പിച്ചു; കോഴിക്കോട്ട് പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം

കോഴിക്കോട്: രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. ഇന്നലെ രാത്രി കോഴിക്കോട്...

Related Articles

Popular Categories