വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്. ഡിവൈഎസ്പി ഷാജി വർഗീസിൻ്റെ നേതൃത്വത്തിൽ വള്ളിയൂർക്കാവിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം.
തണ്ടപ്പേർ സർട്ടിഫിക്കറ്റ് നൽകാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡിൽ വെച്ചാണ് പണം കൈമാറിയത്. തുടർന്ന് വില്ലേജ് ഓഫീസർ കാറിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ പിടിയിലാകുകയായിരുന്നു. വിജിലൻസ് ഡിവൈഎസ്പി ഷാജി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
SUMMARY: Village officer arrested for accepting Rs 50,000 bribe for Thandappere certificate