ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ ബിഡദിയില്‍ റിയാലിറ്റി ഷോ ബിഗ് ബോസ് കന്നഡയുടെ ഏറ്റവും പുതിയ സീസണ്‍ ചിത്രീകരിച്ച സ്റ്റുഡിയോ ഉടന്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. പരിസരം ഗുരുതരമായ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ലംഘനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേതാണ് (കെ.എസ്.പി.സിബി) നടപടി.
അമ്യൂസ്മെന്റ് പാര്‍ക്കായ വെല്‍സ് സ്റ്റുഡിയോസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിനോട് (ജോളി വുഡ് സ്റ്റുഡിയോസ് ആന്റ് അഡ്വഞ്ചേഴ്സ്) പരിസരത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തിവയ്ക്കാന്‍ ബോര്‍ഡ് നോട്ടീസ് നല്‍കി. രാമനഗര ജില്ല ഡെപ്യൂട്ടി കമ്മീഷണറോട് യൂണിറ്റ് പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ബാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ (ബെസ്‌കോം) മാനേജിംഗ് ഡയറക്ടറോട് വൈദ്യുതി വിതരണം വിച്ഛേദിക്കാനും നിര്‍ദ്ദേശിച്ചു.
നടൻ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ പതിപ്പ് വർഷങ്ങളായി ബിഡദിയിൽ പ്രത്യേകം നിർമിച്ച സെറ്റിലാണ് ചിത്രീകരിക്കന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെലിവിഷൻ പരിപാടികളിൽ ഒന്നാണിത്.
SUMMARY: Violation of environmental laws; Bigg Boss studio ordered to close