ഡല്‍ഹി: വഖഫ് നിയമഭേദഗതിയില്‍ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമസ്ത സുപ്രീംകോടതിയില്‍ വീണ്ടും ഹർജി നല്‍കി. ഇടക്കാല സംരക്ഷണം നീട്ടുക, കേസില്‍ ഉത്തരവ് പുറപ്പെടുവിക്കുക ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹരജി.
മെയ് മാസത്തില്‍ വാദം പൂർത്തിയായ വഖഫ് ഹർജികള്‍ നേരത്തെ സുപ്രീംകോടതി വിധി പറയാനായി മാറ്റിയിരുന്നു. തലസ്ഥിതി തുടരാമെന്ന കേന്ദ്രത്തിന്റെ വാദം നടപ്പാകുന്നില്ല. രാജ്യത്തിന്റെ പലയിടങ്ങളിലും വഖഫ് സ്വത്തുക്കള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് ഹർജിയില്‍ ചൂണ്ടിക്കാട്ടി.
SUMMARY: Waqf Act; Samastha again in Supreme Court