തിരുവനന്തപുരം: അപകടകരമായ നിലയിൽ ജനനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമികളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചത്.
ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് അലേർട്ട്.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്കും പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അറബിക്കടലില്‍ കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്ന ന്യൂനമര്‍ദവുമാണ് കേരളത്തില്‍ കനത്ത മഴയ്ക്കുള്ള കാരണം.
അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
SUMMARY: Water level rises; Red alert in 12 dams in the state