ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍ റൈഡ്-ഹെയ്ലിംഗ് കമ്പനി ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ONDC) നൽകുന്ന QR-അധിഷ്ഠിത ടിക്കറ്റിംഗ് സംവിധനത്തിന് തുടക്കമായി. ആപ്പ് വഴി തത്സമയ മെട്രോ വിവരങ്ങളും ലഭ്യമാകും. നിലവില്‍ ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ ഉബര്‍ ആപ്പ് വഴി ഈ സംവിധാനം ലഭ്യമാണ്.
യാത്രക്കാർക്ക് Namma Metro മൊബൈൽ ആപ്പ്, WhatsApp ചാറ്റ്ബോട്ട് (8105556677), Paytm ആപ്പ് എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇതിനു പുറമേ EaseMyTrip, Highway Delite, Miles & Kilometres (Telegram വഴി), Namma Yatri, OneTicket, Rapido, Redbus, Tummoc, Yatri – City Travel Guide തുടങ്ങിയ ആപ്പുകൾ വഴിയും നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
SUMMARY: We can now book Namma Metro tickets through the Uber app













