ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച മുതൽ രണ്ട് മാസത്തേക്ക് സർജാപുര റോഡിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഓട്ടോ മാർട്ട് ജംക്ഷൻ മുതൽ അഗര ജംക്ഷൻ വരെ ഗതാഗതം പൂർണമായി നിരോധിച്ചു. കോറമംഗല, ജക്കസന്ദ്ര ഭാഗത്തുനിന്ന് അഗരയിലേക്കുള്ള വാഹനങ്ങൾ ഔട്ടർ റിങ് റോഡ് വഴി പോകണം.
ORR വഴി കോറമംഗലയിലേക്ക് വരുന്ന വാഹനങ്ങൾ അഗര ഫ്ലൈഓവർ മുകളിലെ റാമ്പിൽ സഞ്ചരിച്ച് 19-ാമത് മെയിൻ റോഡ് ജംഗ്ഷനിലോ 14-ാമത് മെയിൻ റോഡ് മുകളിലെ റാമ്പിലോ സർവീസ് റോഡിൽ പ്രവേശിച്ച് 14-ാമത് മെയിൻ റോഡ് ജംഗ്ഷനിലേക്ക് പോയി വലത്തേക്ക് തിരിഞ്ഞ് ഓട്ടോമാർട്ട് ഭാഗത്തേക്ക് പോകണം.
"ಸಂಚಾರ ಸಲಹೆ" pic.twitter.com/KzTvoDN0VQ
— HSR LAYOUT TRAFFIC BTP (@hsrltrafficps) September 28, 2025
SUMMARY: White topping works; Traffic control on Sarjapura Road