LATEST NEWS

ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസ്‌; ഭര്‍ത്താവ് രാജേഷ് കുറ്റക്കാരൻ

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തം വിധിച്ച്‌ കോടതി. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് ഭാരതിയാണ് ശിക്ഷ വിധിച്ചത്. 2024 മെയ് 18നാണ് തിരുനെല്ലൂര്‍ സര്‍വീസ് സഹകരണ ബേങ്കിലെ കലക്ഷന്‍ ഏജന്റായിരുന്ന അമ്പിളിയെ ഭര്‍ത്താവ് രാജേഷ് കുത്തിക്കൊലപ്പെടുത്തിയത്.

കുടുംബ വഴക്കിനെത്തുടര്‍ന്നായിരുന്നു കൊലപാതകം. കളക്ഷന്‍ കഴിഞ്ഞ് അമ്പിളി സ്‌കൂട്ടറില്‍ മടങ്ങവെയായിരുന്നു തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. നെഞ്ചത്തും കഴുത്തിലും മുതുകിലും കുത്തുകൊണ്ട് താഴെവീണ അമ്പിളിയെ പിന്നെയും നിരവധി തവണ കുത്തി മരണം ഉറപ്പാക്കി. 17 പ്രാവശ്യമാണ് അമ്പിളിയെ രാജേഷ് കുത്തിയത്.

SUMMARY: Wife stabbed to death in the middle of the road; Husband Rajesh found guilty

NEWS BUREAU

Recent Posts

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

55 minutes ago

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

പാലക്കാട്‌: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…

1 hour ago

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…

2 hours ago

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…

3 hours ago

മണിപ്പൂരിൽ നാഗ–കുക്കി സംഘർഷം അതിരൂക്ഷം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…

3 hours ago

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: അവധിക്കാലം ഉല്ലാസമാക്കി മാറ്റാൻ വിവിധ തരം വിനോദയാത്രകൾ സജ്ജമാക്കി കെഎസ്ആർടിയുടെ ബജറ്റ് ടൂറിസം സെല്‍ മെയ് മാസത്തെ യാത്രാപട്ടിക…

3 hours ago