LATEST NEWS

അഴിമതിക്കേസുകളില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയ്ക്ക് 10 വര്‍ഷം തടവ്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് അഴിമതിക്കേസില്‍ 10 വർഷം ശിക്ഷ വിധിച്ച്‌ ബംഗ്ലാദേശ് കോടതി. ധാക്കയിലെ പൂർബാചല്‍ ന്യൂ ടൗണ്‍ സർക്കാർ പദ്ധതിയില്‍ പ്ലോട്ടുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ശിക്ഷ. ധാക്ക കോർട്ട്-4 ലെ സ്‌പെഷ്യല്‍ ജഡ്ജി റബിയുല്‍ ആലം ആണ് ശിക്ഷ വിധിച്ചത്.

രണ്ട് കേസുകളിലായി അഞ്ച് വർഷം വീതം മൊത്തം 10 വർഷമാണ് ശിക്ഷ. ഇതേ കേസില്‍ ഹസീനയുടെ അനന്തരവളായ തുലീപ് റിസ്‌വാന സിദ്ദീഖിന് നാല് വർഷം (ഓരോ കേസിലും രണ്ട് വർഷം വീതം) തടവ് വിധിച്ചിട്ടുണ്ട്. അനന്തരവനായ റദ്‌വാൻ മുജീബിനും മറ്റൊരു അനന്തരവളായ അസ്മിന സിദ്ദീഖിനും ഏഴ് വർഷം വീതവും ശിക്ഷ വിധിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുറഹ്മാന്റെ മകളായ ഹസീന 1996- 2001, 2009- 2024 കാലയളവിലാണ് പ്രധാനമന്ത്രി പദവി വഹിച്ചത്. 2024 ജൂലൈയില്‍ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ആഗസ്റ്റ് അഞ്ചിന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.

നിലവില്‍ ഇന്ത്യയില്‍ അഭയം തേടിയ ഹസീനക്കെതിരെ ബംഗ്ലാദേശില്‍ നിരവധി കേസുകളുണ്ട്. വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൂട്ടക്കൊല നടത്തിയെന്ന കേസില്‍ കോടതി നേരത്തെ ഹസീനക്ക് വധശിക്ഷ വിധിച്ചിരുന്നു.

SUMMARY: Bangladesh PM Sheikh Hasina sentenced to 10 years in prison for corruption

NEWS BUREAU

Recent Posts

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…

30 minutes ago

തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി അഭിലാഷ് ആര്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…

2 hours ago

അപ്രഖ്യാപിത ലോഡ് ഷെഡിങ്ങില്ല; വൈദ്യുതി മുടങ്ങുന്നത് അമിത ഉപയോഗം മൂലമുള്ള സാങ്കേതിക തടസ്സമെന്ന് മന്ത്രി

പാലക്കാട്‌: കേരളത്തില്‍ നിലവില്‍ ഔദ്യോഗികമായോ അല്ലാതെയോ ഉള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യൂതി ഇടയ്ക്കിടെ…

2 hours ago

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയാൻ ഹൈബി ഈഡൻ; കെപിസിസി പ്രസിഡന്‍റിന് കത്ത് നല്‍കി

കൊച്ചി: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച്‌ ഹൈബി ഈഡൻ. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ…

3 hours ago

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമെന്ന് റിപ്പോർട്ട്. എഡിജിപി…

4 hours ago

മണിപ്പൂരിൽ നാഗ–കുക്കി സംഘർഷം അതിരൂക്ഷം; വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, വീടുകൾക്ക് തീയിട്ടു

ന്യൂഡല്‍ഹി: മണിപ്പൂരിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഉഖ്‌റുല്‍ ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.…

4 hours ago