പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ ശാന്തകുമാറിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.
ആക്രമണത്തെത്തുടർന്ന് പരുക്കേറ്റ ശാന്തകുമാറിനെ ഉടൻ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, അട്ടപ്പാടിയിലെ പ്ലാമരം മേഖലയില്‍ പുലിയുടെ ആക്രമണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്ലാമരം സ്വദേശി തങ്കവേലുവിന്റെ പശുവിനെ ഇന്നലെ വൈകുന്നേരം പുലി ആക്രമിച്ചു കൊന്നു.
SUMMARY: Wild elephant attack in Attappadi; Biker injured dies