ബെംഗളൂരു: കുടകിൽ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് തോട്ടംതൊഴിലാളികൾക്ക് പരിക്കേറ്റു.സിദ്ധാപുരയ്ക്കടുത്തുള്ള കരടിഗോട് ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ തോട്ടത്തിലേക്ക് പോയ 15 തൊഴിലാളികളെ കൊമ്പനാന ആക്രമിക്കുകയായിരുന്നു.ഇവരില്‍ ചിലര്‍ തൊഴിലാളികളും ഓടിരക്ഷപ്പെട്ടെങ്കിലും ബാഗൽകോട്ട് സ്വദേശിയായ പരമാനന്ദയ്ക്കും (30) രഘുവിനും ആനയുടെ ആക്രമണത്തിൽ പരുക്കേൽക്കുകയായിരുന്നു. ഇരുവരെയും ചികിത്സയ്ക്കായി മടിക്കേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിരാജ്‌പേട്ട റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവറാമും ജീവനക്കാരും സംഭവ സ്ഥലം സന്ദർശിച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആനയുടെ ആക്രമണത്തിൽ തൊഴിലാളിയായ പുരുഷോത്തം കൊല്ലപ്പെട്ടിരുന്നു.
SUMMARY: Wild elephant attack; Two plantation workers seriously injured
.