വയനാട്: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി മധ്യവയസ്‌കന് ഗുരുതര പരുക്ക്. കാട്ടിക്കുളം ചേലൂര്‍ മണ്ണുണ്ടി ഉന്നതിയിലെ ചിന്നനാണ് പരുക്കേറ്റത്. വീടിന് സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിക്ക് സമീപം ജനവാസ മേഖലയില്‍ രാവിലെ ഒറ്റയാനിറങ്ങി ഭീതി പരത്തി. കൊരണ്ടക്കാട് ഡിവിഷനിലെ തൊഴിലാളികളുടെ വീടുകള്‍ക്ക് സമീപം ഒറ്റയാനിറങ്ങിയത്. വിനോദ സഞ്ചാരികള്‍ സഞ്ചരിക്കുന്ന പാതയിലൂടെയെത്തിയ ഒറ്റയാന്‍ പിന്നീട് ജനവാസ മേഖലയിലേക്ക് എത്തുകയായിരുന്നു.പെട്ടിമുടി ആര്‍ആര്‍ ടി സംഘമെത്തി ആനയെ കാട്ടിലേക്ക് ഓടിച്ചു.
SUMMARY: Wild elephant attacks again in Wayanad