ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.എ. ഹാരിസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബിസിനസ് ക്ലബ് ചെയർമാൻ റെജിൻ ചാലപ്പുറം അധ്യക്ഷത വഹിച്ചു. ബിസിനസ് വെബ്‌സൈറ്റിന്റെ സ്വിച്ച് ഓൺ സ്ഥാപക ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ നിർവഹിച്ചു.
അറാട്ട് ഡെവലപ്പേഴ്സ് ചെയർമാൻ ടോണി വിൻസന്റ്, എക്സ്പേർട്ട്സ്ഹബ് എഐ കോ-ഫൗണ്ടറും ലെഡ്ജ്ഷുർ കൺസൾട്ടിംഗ് സി.ഇ.ഒ.യുമായ രവി കുമാർ ശ്രീധരൻ, ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തെപ്പാല, ജോസ് അലുക്കാസ് എം.ഡി വർഗീസ് അലുക്കാസ് ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ഡയറക്ടർ, ജോൺ കെ. ജോൺ എന്നിവർ സംസാരിച്ചു.ഡബ്ല്യൂഎംഎഫ് ബിസിനസ് ക്ലബ് സെക്രട്ടറി സജ്ജൻ ജോർജ് പാനൽ ചര്‍ച്ചക്ക് നേതൃത്വം നൽകി.
10 രാജ്യങ്ങളിലെയും വിവിധ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ പങ്കെടുത്തു. ചലച്ചിത്ര താരം സന്ധ്യ മനോജിന്റ നൃത്താവിഷ്കാരവും അരങ്ങേറി. ഡബ്ല്യൂഎംഎഫ് ബെംഗളൂരു കൗണ്‍സില്‍ പ്രസിഡന്റ്, ജോതീഷ് മാത്യു നന്ദി പറഞ്ഞു.
SUMMARY: WMF Business Club Global Launch