കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. നരിക്കുനി കൂടത്തില്‍ സ്വദേശിനി മുർഷിത (26) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലായിരുന്നു അപകടം. നരിക്കുനി – പന്നൂർ റോഡില്‍ കൂടത്തില്‍ എന്ന സ്ഥലത്ത് വച്ച് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ റോഡില്‍ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാല് കുത്തിയപ്പോള്‍ പുറത്തേക്കായതാണ് അപകട കാരണമെന്നാണ് വിവരം.
SUMMARY: Woman dies after scooter overturns and falls into a ravine in Kozhikode
















