തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനില്‍ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. വർക്കലയില്‍ പ്രവർത്തിക്കുന്ന പൂർണ പ്രിൻ്റിങ് പ്രസ്സിലാണ് അപകടം നടന്നത്. മീന 20 വർഷമായി പ്രസ്സിലെ ജീവനക്കാരിയാണ്.
മെഷീന് അടുത്തുള്ള ഷെല്‍ഫില്‍ നിന്നും സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ സാരി മെഷീനില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. മറ്റ് ജീവനക്കാരെത്തി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തില്‍ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
SUMMARY: Woman dies in Varkala after saree gets stuck in printing machine














