ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സിലാണ് പാമ്പിനെ കണ്ടെത്തിയത്. ബേക്കറിയില്‍ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ സ്ത്രീക്കാണ് പാമ്പിനെ കിട്ടിയത്.
ഭക്ഷണം വാങ്ങി വീട്ടിലെത്തിയതിന് പിന്നാലെ കുട്ടികളോടൊപ്പം കഴിക്കാൻ തുടങ്ങിയപ്പോഴാണ് പഫ്സിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത്. ഉടനെ ബേക്കറിയിലെത്തിയെങ്കിലും ഉടമ കാര്യമായി ഒന്നും പ്രതികരിക്കുകയോ, പ്രശ്നം ഗൗരവതരമായി എടുക്കുകയോ ചെയ്തില്ല. ഇതിനെത്തുടർന്ന് ജാഡ്‌ചെർല പോലീസ് സ്റ്റേഷനില്‍ എത്തി യുവതി പരാതി നല്‍കുകയായിരുന്നു.
SUMMARY: Woman files complaint after finding snake inside puffs bought from bakery