അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അരൂർ പഞ്ചായത്ത് 17-ാം വാർഡില്‍ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
SUMMARY: Woman found dead on railway tracks