കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീനയാണ് മരിച്ചത്. 25 വയസായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്.
കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു യുവതിയെ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു നസ്ബീന. മൃതദേഹം കാസറഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
SUMMARY: Woman found hanging in in-laws’ house














