ബെംഗളൂരു: ചിക്കമഗളൂരുവിലെ നരസിംഹരാജപുരയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. ബന്നൂരിലെ തോട്ടം തൊഴിലാളിയായ അനിത (25) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി 9 നാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനിതയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ 6 മാസത്തിനിടെ നരസിംഹരാജപുരയിൽ 4 പേരാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. പ്രശ്നത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.
SUMMARY: Woman killed elephant attack in Chikkamangaluru.