ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി മെട്രോയുടെ ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ ഇന്ന് രാത്രിയാണ് സംഭവം നടന്നത്. ജോലി സ്ഥലത്തും ബസ് സ്റ്റോപ്പിലും വച്ച് ബഹളമുണ്ടാക്കിയ ഭർത്താവിൽ നിന്ന് രക്ഷപ്പെടാൻ മെട്രോ സ്റ്റേഷനിലേക്ക് ഓടിക്കയറിയ നീതുവിനെ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽവച്ചാണ് ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചത്.
വയറിനും കൈകളിലും മുറിവേറ്റ യുവതി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി മഹേഷിനെ മെട്രോ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിലേക്ക് നയിച്ച കാരണം എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
SUMMARY: Woman stabbed, injured by husband at metro station














