കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. സ്ഥലത്ത് സൗത്ത് പോലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വീട്ടുടമ്മ ജോർജ് എന്നയാൾ കസ്റ്റഡിയിൽ ആയി. ഇയാളുടെ വീടിനോടുചേർന്നാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ജോർജിന്റെ വീടിന് അകത്ത് രക്തകറ പോലീസ് കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം.രാവിലെ പരിസരത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് എത്തുകയുമായിരുന്നു. സൗത്ത് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
SUMMARY: Woman’s body found wrapped in sack in Kochi;













