ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ ദേശായിയാണ് (19) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ചിക്കമഗളൂരു താലൂക്കിലെ കമേനഹള്ളി വെള്ളച്ചാട്ടത്തിലാണ് സംഭവം.
ബെളഗാവിയിൽനിന്നുള്ള അഞ്ച് സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിന് സമീപം സെൽഫിയെടുക്കുന്നതിനിടെ വരുൺ അപകടത്തില്‍പെടുകയായിരുന്നു. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ചിക്കമഗളൂരു റൂറൽ പോലീസ് കേസെടുത്തു.
SUMMARY: Young man dies after falling into waterfall while taking selfie













