കണ്ണൂർ: കുറ്റ്യാട്ടൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കൂട്ടാവ് സ്വദേശി ജിജേഷ് (39) മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു പെരുവളത്തുപറമ്പ് കുട്ടാവ് സ്വദേശി ജിജേഷ് പ്രവീണയുടെ വീട്ടിലെത്തി ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ചത്.
ആക്രമണത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. പ്രവീണയുടെ വസ്ത്രം മുഴുവൻ കത്തിക്കരിഞ്ഞ് പൂർണമായും പൊള്ളിയ നിലയിലായിലായിരുന്നു. ജിജേഷിന്‍റെ അരയ്ക്ക് താഴെയാണ് പൊള്ളലേറ്റിരുന്നത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളെജില്‍ വച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചത്.
SUMMARY: The young man who killed a woman by pouring petrol on her in Kannur also died