
മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നുവീണുണ്ടായ അപകടത്തില്‍ മഹാരാഷ്ട ഉപമുഖ്യമന്ത്രി 66 -കാരനായ അജിത് പവർ ഉള്‍പ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്ന് പുറപ്പെട്ട ചാർട്ടർ വിമാനമാണ് 08:49-ഓടെയാണ് അടിയന്തര ലാൻഡിങ്ങിനിടെ തകർന്നുവീണത്. വിമാനം പൂർണമായി കത്തിയമർന്നു.
അജിത് പവാർ ഉള്‍പ്പെടെ യാത്ര ചെയ്തത് ഡല്‍ഹി ആസ്ഥാനമായുള്ള VSAR വെഞ്ച്വേഴ്‌സ് എന്ന സ്വകാര്യ ഏവിയേഷൻ സ്ഥാപനത്തിന്റെ ലിയർജെറ്റ് 45 മോഡല്‍ വിമാനത്തിലാണ്. അപകട കാരണം കണ്ടെത്താൻ ശ്രമങ്ങള്‍ തുടരുകയാണ്. അജിത് പവാറിന്റെ വിമാനത്തിന്റെ ഫസ്റ്റ് ഓഫീസർ, അഥവാ പ്രധാന പൈലറ്റ്, ക്യാപ്റ്റൻ ഡല്‍ഹി സ്വദേശിനിയായ ശാംഭവി പതക് ആയിരുന്നു. ഈ അപകടത്തില്‍ ഇരുവരും മരിച്ചിരുന്നു.
ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളായ ശാംഭവി, 1500 മണിക്കൂറോളം വിമാനം പറത്തിയ പരിചയ സമ്പന്നയാണ്. ഏവിയേഷൻ മേഖലയില്‍ മികച്ച വിദ്യാഭ്യാസവും പരിശീലനവും നേടിയ വ്യക്തിയായിരുന്നു ശാംഭവി പഥക്. എയർഫോഴ്‌സ് ബാല്‍ ഭാരതി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം ന്യൂസിലാൻഡ് ഇന്റർനാഷണല്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് അക്കാദമിയില്‍ നിന്നാണ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്.
മുംബൈ സർവ്വകലാശാലയില്‍ നിന്ന് എയറോനോട്ടിക്സ് ആൻഡ് ഏവിയേഷൻ സയൻസില്‍ ബിരുദം നേടിയ അവർ, ഡിജിസിഎയുടെ കീഴില്‍ നിന്ന് നിരവധി ഉയർന്ന റാങ്കിംഗുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശ് ഫ്ലൈയിംഗ് ക്ലബ്ബില്‍ അസിസ്റ്റന്റ് ഫ്ലൈയിംഗ് ഇൻസ്ട്രക്ടറായി കരിയർ ആരംഭിച്ച അവർ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ചൊരു ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി പേരെടുത്തു.
സ്പൈസ് ജെറ്റ്, ജോർദാൻ എയർലൈൻ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പരിശീലനങ്ങളും ഇവർക്ക് ലഭിച്ചിരുന്നു. ഫ്രോസണ്‍ എയർലൈൻ ട്രാൻസ്‌പോർട്ട് പൈലറ്റ് ലൈസൻസ് ഉള്‍പ്പെടെയുള്ള ഉയർന്ന യോഗ്യതകള്‍ ശാംഭവിക്ക് ഉണ്ടായിരുന്നു. അജിത് പവാറിനെ കൂടാതെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസർ വിദിപ് ജാദവ്, പൈലറ്റ് സുമിത് കപൂർ, ഒരു ഫ്ലൈറ്റ് അറ്റന്റന്റ് എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവർ. രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തില്‍ പ്രഗത്ഭരായ ഒരു കൂട്ടം ആളുകളെയാണ് നഷ്ടമായത്.
SUMMARY: Young woman pilot Shambhavi Pathak was one of the five people who died in the Baramati plane crash.














