കോഴിക്കോട്: നിർഭയ ഹോമിലെ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് കാക്കൂർ സ്വദേശി സഞ്ജയ് നിവാസില്‍ സഞ്ജയെ (33 വയസ്സ്) അറസ്റ്റിലായത്. ഇയാള്‍ മുമ്പ് ലഹരി കേസില്‍ പ്രതിയാണ്. എസ് എം സ്ട്രീറ്റില്‍ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു.
നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഒരു കേസ് ഇയാള്‍ക്കെതിരെ നിലവിലുണ്ട്. വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോയി ലോഡ്ജില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിർഭയ ഹോമില്‍ നിന്ന് സ്കൂളിലേയ്ക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ കാണാതാവുന്നത്. അന്ന് രാത്രി തന്നെ ചേവായ്യൂർ പോലീസ് ബീച്ചില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു.
SUMMARY: Youth arrested for raping minor girl in Nirbhaya Home














