കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31) ബിജീഷ് (34) എന്നിവരാണ് മരിച്ചത്. പോലീസ് സ്റ്റേഷന് സമീപം ബ്ലോക്ക് റോഡ് ജംഗ്ഷനില്‍ വെച്ച് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. മുമ്പും ഈ പരിസരത്ത് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പോസ്റ്റ്മാർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വീട്ടില്‍ എത്തിക്കും.
SUMMARY: Youths die after being hit by tipper lorry in Kozhikode