ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ് കൊച്ചിറവെളി കാലായ്ക്കൽ രാജേന്ദ്രന്‍റെ മകൻ രാകേഷ് (24) എന്നിവരാണ് മരിച്ചത്. വളവനാട് കോൾഗേറ്റ് ജംക്ഷനു കിഴക്കുവശം എഎസ് കനാൽറോഡിനു സമീപം രാത്രി 10.30 ഓടെയാണ് അപകടം. ഇരുവരുടെയും ബൈക്കുകൾ തമ്മിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാകേഷ് ഇലക്ട്രീഷ്യനാണ്. സഹോദരൻ : രാഹുൽ. നിഖിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. സഹോദരൻ: നിധിൻ.
SUMMARY: Youths die in bike collision














