ബെംഗളൂരു: മലയാളി സാംസ്കാരിക സംഘടനയായ ‘കലാവേദി’ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗര്‍ ഇസിഎ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ ഡി.ആർ.ഡി.ഒ. ഡയറക്ടർ ജനറൽ ഡോ. രാജലക്ഷ്മി മേനോൻ മുഖ്യാതിഥിയായി.
ഫാ. ഡോ. സേവ്യർ ഇ. മനവത്ത് ക്രിസ്മസ് സന്ദേശം നൽകി. കലാവേദി പ്രസിഡന്റ് ആർ.കെ.എൻ. പിള്ള, ജനറൽ സെക്രട്ടറി കെ.പി. പദ്മകുമാർ, ആർ.ജെ. നായർ, അഡ്വ. സോണി സെബാസ്റ്റ്യൻ, എ. മധുസൂദനൻ എന്നിവർ പങ്കെടുത്തു. ബെംഗളൂരു സാന്തോം ഹാർമണീസിന്റെ കരോള്‍ ഗാനങ്ങളും കണ്ണൂർ അമ്മ മ്യൂസിക്കിന്റെ സംഗീത പരിപാടി എന്നിവ ഉണ്ടായിരുന്നു.
<BR>
TAGS : CHRISTMAS -2024


                                    











