ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം വാര്‍ഷിക കുടുംബസംഗമം സര്‍ഗോത്സവം- 2024 ഡിസംബര്‍ 1 ന് സര്‍ജാപുര റോഡിലെ, കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മണി മുതല്‍ നടക്കും. കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ടി.വി. നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മറ്റു ഭാരവാഹികള്‍, ബോര്‍ഡ് ഡയറക്ടറുമാര്‍, കരയോഗം പ്രതിനിധികള്‍, മഹിളാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ശ്രീനാഥ്, അദിതി നായര്‍, അനന്യ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഗാനമേളയും, സദ്യയും ഉണ്ടായിരിക്കും. പരിപാടിയുടെ ഭാഗമായി, മണിപ്പാല്‍ ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്കുള്ള ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടവും, വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങും നടക്കുന്നതാണെന്ന് കരയോഗം സെക്രട്ടറി ജയശങ്കര്‍ അറിയിച്ചു.
ഫോണ്‍ -9902733955
<BR>
TAGS : KNSS