Monday, September 22, 2025
27.1 C
Bengaluru

പിതാവ് ബി.എം.ഡബ്ല്യു കാർ വാങ്ങിക്കൊടുത്തില്ല; തെലങ്കാനയിൽ 21കാരൻ ജീവനൊടുക്കി

ഹൈദരാബാദ്: പിതാവ് ആഡംബര കാർ വാങ്ങി നൽകാഞ്ഞതിനു പിന്നാലെ 21കാരനായ മകൻ ആത്മഹത്യ ചെയ്തതായി തെലങ്കാന പോലീസ്. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. കർഷകനായ പിതാവിനോട് പല വട്ടം മകൻ ആഡംബര കാർ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. തന്‍റെ കൈയിൽ അത്രയും പണമില്ലെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് യുവാവ് രക്ഷിതാക്കളെ വെല്ലുവിളിച്ചു കൊണ്ട് വയലിലേക്ക് പോയി വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മേയ് 31ന് മരണത്തിന് കീഴടങ്ങി.

മദ്യത്തിന് അടിമയായതിനെത്തുടർന്ന് പഠനം നിർത്തിയ യുവാവ് കുറച്ച് കാലമായി രക്ഷിതാക്കളുമായി നിരന്തരമായി കലഹിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുതിയ വീടു വയ്ക്കണമെന്നും കാർ വാങ്ങണമെന്നുമായിരുന്നു പ്രധാന ആവശ്യം. രണ്ടേക്കറിൽ കൃഷി ചെയ്താണ് കുടുംബം വരുമാനം കണ്ടെത്തിയത്.

മകൻ ആവശ്യപ്പെട്ട ആഡംബര കാറിനു പകരം മറ്റൊരു സാധാരണ കാർ വാങ്ങിത്തരാമെന്ന് അച്ഛൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകന് അതു സ്വീകാര്യമായിരുന്നില്ല. അന്നു വൈകിട്ടാണ് യുവാവ് വിഷം കഴിച്ചതെന്നും പോലീസ് പറയുന്നു.
<br>
TAGS :
SUMMARY : Father did not buy BMW car for him. 21-year-old commits suicide in Telangana

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന്...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍...

അഹമ്മദാബാദ് വിമാനാപകടം; പൈലറ്റിനെ സംശയ നിഴലിലാക്കിയ റിപ്പോര്‍ട്ടുകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമിക റിപ്പോർട്ട് നിരുത്തരവാദപരമെന്ന് സുപ്രീം കോടതി. വിഷയത്തില്‍...

ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല

പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ...

തമ്പാനൂര്‍ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം

തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍...

Topics

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ...

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ...

ബെംഗളൂരുവിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി...

മലയാളി ബേക്കറി ജീവനക്കാരന്‍ ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മലയാളി ബേക്കറി ജീവനക്കാരന്‍ ബെംഗളൂരുവില്‍ പാളം മുറിച്ചു കടക്കവേ ട്രെയിന്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഔട്ടർ റിങ് റോഡിൽ ഒരാഴ്ചത്തേക്ക് വാഹനനിയന്ത്രണം

ബെംഗളൂരു: ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഔട്ടർ റിങ് റോഡില്‍ നാളെ മുതൽ...

പൂജ അവധി; കേരളത്തിലേക്ക് 25 മുതൽ ഒക്ടോബർ 27 വരെ സ്പെഷ്യൽ സർവീസുകളുമായി കർണാടക ആർടിസി 

ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം...

Related News

Popular Categories

You cannot copy content of this page