Thursday, October 30, 2025
19.5 C
Bengaluru

പൊറോട്ടയുടെയും ബീഫ് ഫ്രൈയുടെയും കൂടെ ഗ്രേവി സൗജന്യമല്ല; ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവ്‌

കൊച്ചി: ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നൽകിയില്ലെന്ന പരാതി നിലനിൽക്കുന്നതല്ലെന്ന്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശി ഷിബു എസ്, കോലഞ്ചേരി പത്താം മൈലിലെ ‘ദി പേർഷ്യൻ ടേബിൾ’ എന്ന റസ്റ്ററന്റ്നെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്‌. സൗജന്യമായി ഗ്രേവി ലഭ്യമാക്കാമെന്ന് റസ്‌റ്റോറന്റ്‌ വാഗ്ദാനം നൽകുകയോ അതിനായി പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കമീഷൻ നിരീക്ഷിച്ചു. ഗ്രേവി സൗജന്യമായി നൽകാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാകില്ലെന്ന് ഹോട്ടൽ ഉടമയ്ക്കെതിരായ പരാതി തള്ളിയുള്ള ഉത്തരവിൽ വ്യക്തമാക്കി.

പരാതിക്കാരനും സുഹൃത്തും 2024 നവംബർ മാസത്തിലാണ് എതിർകക്ഷിയുടെ റസ്റ്ററന്റിൽ ബീഫ് ഫ്രൈയും പൊറോട്ടയും ഓർഡർ നൽകിയത്. ഓർഡർ ചെയ്ത ഭക്ഷണത്തോടൊപ്പം ഗ്രേവി ആവശ്യപ്പെട്ടു. അത് നൽകാനാവില്ലെന്ന് ഹോട്ടലുടമ അറിയിച്ചു. തുടർന്നാണ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയത്. താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നു റിപ്പോർട്ട് നൽകുകയും ചെയ്തു. തുടർന്നാണ് പരാതിക്കാരൻ കമ്മീഷനെ സമീപിച്ചത്.
<BR>
TAGS: CONSUMER REDRESSAL | POROTTA AND BEEF FRY
SUMMARY : Gravy is not free with Porotta and Beef Fry; Consumer Disputes Redressal Commission orders

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു....

ആഭ്യന്തരയുദ്ധം: സുഡാനിൽ ആർഎസ്എഫ് ക്രൂരത, 460 പേരെ കൊന്നൊടുക്കി

ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും...

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന...

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം 

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍...

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ...

Topics

കാറിൻ്റെ കണ്ണാടിയില്‍ ബൈക്ക് തട്ടി; ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ ദമ്പതിമാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ ബൈക്ക് യാത്രികനായ ഭക്ഷണവിതരണ ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയതില്‍ ദമ്പതികള്‍...

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ...

മലയാളി നഴ്സിംഗ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്...

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ്...

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ...

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

Related News

Popular Categories

You cannot copy content of this page