Thursday, December 18, 2025
16.1 C
Bengaluru

ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബെംഗളൂരു: ബിജെപിക്കെതിരെ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരായ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ് ലഭിച്ചിരുന്നു. 2023 മേയിൽ ബിജെപിക്കെതിരെ ദിനപത്രങ്ങളില്‍ കോണ്‍ഗ്രസ് പരസ്യം നൽകിയിരുന്നു. ബിജെപി അഴിമതി പാര്‍ട്ടിയാണെന്ന രീതിയിലായിരുന്നു പരസ്യം.

കോവിഡ് സാമഗ്രികള്‍, സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്ന മുട്ട, റോഡ് നിര്‍മാണം എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പരസ്യത്തില്‍ പറഞ്ഞത്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ 4 വര്‍ഷത്തിനിടെ നടത്തിയത് ഒന്നര ലക്ഷം കോടിയുടെ അഴിമതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി പരാതി നല്‍കുകയായിരുന്നു.

ബിജെപിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും പരസ്യം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സിദ്ധരാമയ്യ, ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് പുറമെ രാഹുല്‍ ഗാന്ധിക്കെതിരെയും വിഷയത്തില്‍ പരാതിയുണ്ട്. സംഭവത്തില്‍ മൂവര്‍ക്കുമെതിരെ മാനനഷ്‌ടത്തിനാണ് ബിജെപി പരാതി നല്‍കിയത്.

TAGS
KARNATAKA, KARNATAKA POLITICS

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ്...

ജയില്‍ കോഴ: ഡിഐജി വിനോദ് കുമാറിനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, കൊടിസുനിയു​ടെ ബന്ധുക്കളോടും കോഴ വാങ്ങി

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെ ബന്ധുവില്‍...

വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

ആ​ല​പ്പു​ഴ: വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കി​ട്ടി​യ വെ​ടി​യു​ണ്ട​ക​ൾ യ​ഥാ​ർ​ഥ വെ​ടി​യു​ണ്ട​ക​ളെ​ന്ന് സ്ഥി​രീ​ക​രി​ച്ചു....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണം; അ​വ​സാ​ന ദി​വ​സം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സംസ്ഥാനത്ത് തീ​​​വ്ര വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ (എ​​​സ്ഐ​​​ആ​​​ർ) ഭാ​​​ഗ​​​മാ​​​യു​​​ള്ള എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​മു​​​ക​​​ൾ...

Topics

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി...

ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്

ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ...

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍ 

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി...

Related News

Popular Categories

You cannot copy content of this page