ബെംഗളൂരു: ഒരു മാസത്തിലേറെയായി വേനല്‍ ചൂട് സഹിക്കുന്ന ബെംഗളൂരുവിനു നേരിയ ആശ്വാസം. വ്യാഴാഴ്ച വൈകുന്നേരം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചു. ഏകദേശം 162 ദിവസങ്ങൾക്കു ശേഷമാണ് നഗരത്തിൽ മഴ ലഭിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ താപനില റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. നഗരത്തിൽ താപനില 38 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തിയിരുന്നു.
നഗരത്തിൻ്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐഎംഡി) അറിയിച്ചു. എച്ച്എഎൽ വിമാനത്താവളത്തിൽ (കിഴക്കൻ ബെംഗളൂരു) രാത്രി 8.30 വരെ 2.4 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത നാല് ദിവസങ്ങളിൽ ബെംഗളൂരുവിൽ നേരിയതോ മിതമായതോ ആയ വേനൽമഴ ഐഎംഡി പ്രവചിച്ചിട്ടുണ്ട്.
മേയ് ഒന്നിന് നഗരത്തിൽ 40 വർഷങ്ങൾക്ക് ശേഷം താപനില 40 കടന്നിരുന്നു. വ്യാഴാഴ്ചതാപനില 38.2 ഡിഗ്രി സെൽഷ്യസിൽ എത്തി. ദക്ഷിണ കന്നഡയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസങ്ങളിൽ ബെംഗളൂരുവിൽ താപനില കുറയാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അധികൃതർ അറിയിച്ചു.
Rain showers an hour ago from Basavanagudi , Bengaluru. https://t.co/zTFKCls07e
— Bengaluru Weatherman (@TheHorizonofAl1) May 2, 2024