Monday, August 18, 2025
22.1 C
Bengaluru

‘വീട്ടില്‍ പ്രസവം നടന്നതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല’; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ദമ്പതികള്‍

കോഴിക്കോട്: കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയുമായി ദമ്പതികള്‍. പ്രസവിച്ചത് വീട്ടില്‍ വെച്ചായതിനാല്‍ സർട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് അധികൃതർ പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കോഴിക്കോട് കോട്ടൂളി സ്വദേശി ഷറാഫത്താണ് പരാതി നല്‍കിയത്.

കുട്ടി ജനിച്ചത് 2024 നവംബർ രണ്ടിനാണ്. നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ് ഷറാഫത്ത് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്. കോഴിക്കോട്ടെത്തിയിട്ട് ഇപ്പോള്‍ രണ്ടു വർഷമായിട്ടുള്ളൂ എന്നതിനാല്‍ തൊട്ടടുത്ത് താമസിക്കുന്നവരെ മാത്രമാണ് പരിചയമെന്ന് ദമ്പതികള്‍ പറയുന്നു.

‘ആശാ വർക്കർമാരെയോ അംഗൻവാടി പ്രവർത്തകരെയോ അറിയില്ലായിരുന്നു. ഇഖ്റ ആശുപത്രിയിലായിരുന്നു ഡോക്ടറെ കണ്ടിരുന്നത്. ഇതിന്‍റെ രേഖകള്‍ കൈവശമുണ്ടെന്ന് ഷറാഫത്ത് പറഞ്ഞു. ഒക്ടോബർ 28നായിരുന്നു പ്രസവ ഡേറ്റ്. എന്നാല്‍ അന്ന് പ്രസവ വേദന വന്നിരുന്നില്ല. പ്രസവ വേദന വരുമ്പോൾ ആശുപത്രിയില്‍ പോകാമെന്ന് കരുതി.’

‘അതുകൊണ്ട് 28ന് ആശുപത്രിയില്‍ പോയില്ല. പ്രസവത്തിന് ആശുപത്രിയില്‍ ചെല്ലാൻ പറഞ്ഞ തീയതി പോകാഞ്ഞത് മരുന്ന് നല്‍കി പ്രസവം നടത്തും എന്നതിനാലാണ്’. അതിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നുവെന്ന് ദമ്പതിമാർ പറയുന്നു. നവംബർ രണ്ടിനാണ് കുഞ്ഞ് പിറന്നത്. അന്ന് തന്നെ കെ-സ്മാർട് ആപ്ലിക്കേഷനിലൂടെ അപേക്ഷ നല്‍കി. എന്നാല്‍, നാലുമാസമായിട്ടും ജനന സർട്ടിഫിക്കറ്റ് കിട്ടിയില്ലെന്ന് പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ജനന സർട്ടിഫിക്കറ്റ് നിഷേധിക്കുന്നതിന് അധികൃതർ കാരണം പറയുന്നില്ലെന്നും ദമ്പതികള്‍ കുറ്റപ്പെടുത്തി.

TAGS : LATEST NEWS
SUMMARY : Couple files complaint against health department officials

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സംവിധായകൻ നിസാര്‍ അബ്‌ദുള്‍ ഖാദര്‍ അന്തരിച്ചു

കോട്ടയം: സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍...

ബലാത്സംഗ കേസ്: വേടന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക്...

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റില്‍

പാലക്കാട്‌: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍...

പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്‌: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം...

ശ്രീ നാരായണ ഗുരു സാഹോദര്യ പുരസ്‌കാരം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ക്ക്

തൃശൂര്‍: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശ്രീനാരായണ ഗുരു സാഹോദര്യ പുരസ്കാരം...

Topics

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ...

നഗരത്പേട്ടിലെ തീപ്പിടിത്ത ദുരന്തം; അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന്...

യാത്രക്കാരുടെ തിരക്ക്; മെട്രോ യെല്ലോ ലൈൻ സർവീസ് തിങ്കളാഴ്ച രാവിലെ 5 ന് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ സർവീസുകൾ തിങ്കളാഴ്ച രാവിലെ 5...

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page