Thursday, July 24, 2025
20.1 C
Bengaluru

പകരം വീട്ടി ഇന്ത്യ; സിംബാബ്‌വെക്കെതിരെ നൂറ്‌ റൺസിന്‌ ജയം

സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്‌  മറുപടി നല്‍കി ഇന്ത്യ. ഹരാരെ സ്‌പോർട്‌സ്‌ ക്ലബ്ബ്‌ ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ്‌ റൺസിന്‌ ഇന്ത്യ സിംബാബ്‍വെയെ മുട്ട് കുത്തിച്ചു. ഇന്ത്യ ഉയർത്തിയ 235 റൺസ്‌ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്‌ക്ക്‌ 134 റൺസ്‌ എടുക്കാനെ സാധിച്ചുള്ളൂ. 47 പന്തിൽ 100 റൺസെടുത്ത അഭിഷേക്‌ ശർമയാണ്‌ ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്‌. സ്‌കോർ- ഇന്ത്യ: 234/2, സിംബാബ്‌വെ: 100/10.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിഭിന്നമായി ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ ആദ്യം തന്നെ പുറത്തായെങ്കിലും ഓപ്പണറായ അഭിഷേക്‌ ശർമ അടിച്ചു തകർക്കുകയായിരുന്നു. അഭിഷേകിനൊപ്പം റിതുരാജ്‌ ഗെയ്‌ക്‌വാദ്‌ (47 പന്തിൽ 77), റിങ്കു സിങ്‌ (22 പന്തിൽ 48) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനെത്തിയ സിംബാബ്‌വെയ്‌ക്ക്‌ മുഴുവൻ വിക്കറ്റും നഷ്‌ടമായി 19-ാം ഓവറിൽ കളിയവസാനിപ്പിക്കേണ്ടി വന്നു. മുകേഷ്‌ കുമാർ, ആവേശ്‌ ഖാൻ എന്നിവർ മൂന്ന്‌ വീതം വിക്കറ്റുകൾ വീഴ്‌ത്തി. അഭിഷേക്‌ ശർമയാണ്‌ കളിയിലെ താരം. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പര 1-1 നിലയിലായി.
<BR>
TAGS : T20 | ZIMBABWE-INDIA | CRICKET
SUMMARY : T20 india win by-100 runs against Zimbabwe

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജിഎസ്ടി നോട്ടീസ്: ചെറുകിട വ്യാപരികളുടെ സമരം പിന്‍വലിച്ചു

ബെംഗളൂരു: ജിഎസ്ടി നോട്ടീസിനെതിരേ ചെറുകിടവ്യാപാരികൾ നടത്താനിരുന്ന കടയടപ്പുസമരം പിന്‍വലിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി...

എഐകെഎംസിസി സാന്ത്വനപരിചരണ പ്രവർത്തക സംഗമം

ബെംഗളൂരു: എഐകെഎംസിസിയുടെയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെയും (എസ്ടിസിഎച്ച് )നേതൃത്വത്തിൽ...

നാഗസാന്ദ്ര കേരളീയം പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു:നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയം നടത്തുന്ന...

ഇനി ജനഹൃദയങ്ങളില്‍; വി എസിന് രക്തസാക്ഷികളുടെ മണ്ണില്‍ നിത്യനിദ്ര

ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ...

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി സംഘത്തിൽ 20 പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു...

Topics

ബെംഗളൂരു കലാശിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു:നഗരത്തിലെ ജനത്തിരക്കേറിയ കലാശിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്ഫോടകവസ്തുക്കൾ...

നാഗസന്ദ്രയിലെ ടോൾ പിരിവിനെതിരെ പൊതുതാൽപര്യ ഹർജി ; എൻഎച്ച്എഐയ്ക്കു നോട്ടീസയച്ച് ഹൈക്കോടതി

ബെംഗളൂരു: തുമക്കൂരു റോഡിലെ നാഗസന്ദ്ര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരായ പൊതുതാൽപര്യ...

സ്കൂളിന് ബോംബുഭീഷണി

ബെംഗളൂരു : ബെംഗളൂരുവില്‍ സ്കൂളിന് ബോംബുഭീഷണി. വൈറ്റ് ഫീൽഡ് മേഖലയിലുള്ള ഒരു...

ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2ന്

ബെംഗളൂരു: ഒമ്പതാമത് ബെംഗളൂരു കാവ്യോത്സവം ഓഗസ്റ്റ് 2,3 തീയതികളിൽ നടക്കും. പ്രശസ്ത...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

നമ്മ മെട്രോ യെലോ ലൈനിൽ സുരക്ഷാ പരിശോധന തുടങ്ങി

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർ.വി. റോഡ്-ബൊമ്മസന്ദ്ര 19.15 കിലോമീറ്റർ...

ഹെബ്ബാൾ ജംക്ഷന്‍ വികസനം; സമഗ്ര പദ്ധതിയുമായി ബിബിഎംപി

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷന്റെ സമഗ്രവികസനത്തിനു പദ്ധതിയുമായി ബിബിഎംപി. നമ്മ മെട്രോ, സബേർബൻ...

ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്നു പുതിയ സർവീസുമായി ബിഎംടിസി

ബെംഗളൂരു: ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ സ്റ്റേഷനിൽ നിന്നു അത്തിബെലെയിലേക്കു പുതിയ എസി...

Related News

Popular Categories

You cannot copy content of this page