ഇനി ജനഹൃദയങ്ങളില്‍; വി എസിന് രക്തസാക്ഷികളുടെ മണ്ണില്‍ നിത്യനിദ്ര

ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി വി തോമസിന്റെയും പി ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. രാത്രി 9.16 ഓടെ മകന്‍ വി എ അരുണ്‍കുമാര്‍ ചിതക്കു തീകൊളുത്തി. സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. .

ചൊവ്വാഴ്ച ഉച്ചയ്ക്ക് തലസ്ഥാന നഗരിയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര 22 മണിക്കൂറെടുത്താണ് ജന്മനാടായ ആലപ്പുഴയിലെത്തിയത്. ജനാരവങ്ങള്‍ക്കിടയിലൂടെ തിരുവനന്തപുരവും കൊല്ലവും പിന്നിട്ട് ബുധന്‍ രാവിലെ 7.30 കഴിഞ്ഞപ്പോഴാണ് വിലാപയാത്ര ആലപ്പുഴയിലെത്തിയത്. വഴിയിലുടനീളം പരന്നൊഴുകിയ ആള്‍ക്കടലിലൂടെയായിരുന്നു വി എസിന്റെ അന്ത്യയാത്ര. പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും മാത്രമല്ല, അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും വിലാപയാത്രയില്‍ സംബന്ധിക്കാനെത്തി. സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ണേ കരളേ വി എസേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ല നിങ്ങള്‍ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നു തുടങ്ങിയുള്ള മുദ്രാവാക്യങ്ങള്‍ വിലാപ യാത്രയിലുടനീളം മുഴങ്ങി. തൊണ്ട പൊട്ടുമാറുച്ചത്തിലാണ് വി എസിനെ അവസാനമായി കാണാനെത്തിയവര്‍ ഹൃദയസ്പര്‍ശിയായ മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സാധാരണക്കാരനും പതിതനും അശരണര്‍ക്കും പരിസ്ഥിതിക്കുമെല്ലാം വേണ്ടി വി എസ് നടത്തിയ വിട്ടുവീഴ്ചയില്ലാത്തതും ധീരവുമായ പോരാട്ടങ്ങള്‍ക്കുള്ള വലിയ അംഗീകാരമായിരുന്നു വിദൂരങ്ങളില്‍ നിന്നുപോലും തിരയടിച്ചെത്തിയ ജനസമുദ്രം.

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്തിച്ച ഭൗതികദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിനു ശേഷം അവിടെ നിന്ന് വലിയ ചുടുകാട്ടില്‍ എത്തിക്കുകയായിരുന്നു. 1957ല്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വി എസിന് പതിച്ചു കിട്ടിയ ഭൂമിയാണ് വലിയ ചുടുകാട്ടിലേത്.

അന്ത്യയാത്രക്ക് സാക്ഷിയാകാന്‍ ഭാര്യ വസുമതതിയും മക്കള്‍ അരുണ്‍കുമാര്‍ ഡോ. ആശയും എത്തിയിരുന്നു. മുതിര്‍ന്ന സി പി എം നേതാക്കളെല്ലാം ചിതക്കു സമീപം ഉണ്ടായിരുന്നു. ചിതയില്‍ കിടത്തിയ ശേഷം ചെങ്കൊടി പുതച്ച നേതാവിന് പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി, മുതര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സംസ്ഥാനത്തിന്റെ മന്ത്രിമാര്‍ തുടങ്ങി നിരവധിപേര്‍ അന്ത്യയാത്രക്ക് സാക്ഷികളായി.
SUMMARY: VS Achuthanandans body cremated in Punnapra

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ...

ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: കരുവാറ്റ കുറിച്ചിക്കലിൽ ട്രെയിൻ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ...

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളേജുകളിൽ നിന്ന് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് പുതിയ സുരക്ഷാ...

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ...

അധ്യായം 49 📖 കൊലക്കത്തി തേടി സിബിഐ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍   2001...

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

Related Articles

Popular Categories