ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളാക്കി വിഭജിക്കാൻ നിർദേശം

ബെംഗളൂരു: ബെംഗളൂരുവിൻ്റെ വികസനം മുന്നിൽ കണ്ട് ബിബിഎംപിയെ ഏഴ് ചെറു കോർപറേഷനുകളായി വിഭജിക്കാൻ നിർദേശം. ഇതുസംബന്ധിച്ച റിപ്പോർട്ട് സംയുക്ത നിയമസഭാ സമിതി നിയമസഭാ സ്പീക്കർ യു.ടി. ഖാദറിന് സമർപ്പിച്ചു. ഗ്രേറ്റർ ബെംഗളൂരു അഡ്മിനിസ്ട്രേഷൻ ബിൽ തയാറാക്കി നിയമസഭയിൽ അവതരിപ്പിക്കും. ബെംഗളൂരുവിന്റെ മുനിസിപ്പൽ പരിധികൾ വിപുലീകരിക്കാനും ബിബിഎംപിയെ ഏഴ് മുനിസിപ്പൽ കോർപറേഷനുകളായി വിഭജിക്കാനുമാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. ഒരൊറ്റ മേയറിനും കമ്മീഷണർക്കും കീഴിൽ നഗരത്തിന്റെ ഭരണം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ബജറ്റ് സമ്മേളനത്തിൽ സ്പീക്കർ റിപ്പോർട്ട് അവതരിപ്പിക്കും.

ബിബിഎംപി, ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ), ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി), ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം), നഗരത്തിലെ പ്രധാന സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ളവ തമ്മിലുള്ള ഏകോപനമില്ലായ്മ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

സിവിൽ ബോഡി വിഭജിക്കുമ്പോൾ വരുമാനവും ജനസംഖ്യയും പ്രധാന മാനദണ്ഡമായിരിക്കണം. മേയറുടെ കാലാവധി 30 മാസമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ഓരോ പുതിയ യൂണിറ്റിലും 100 – 125 വാർഡുകൾ ഉൾപ്പെടാമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പ്രവർത്തനങ്ങളുടെ മികച്ച ഏകോപനം ഉറപ്പാക്കാൻ മുഖ്യമന്ത്രി ചെയർമാനായ ഗ്രേറ്റർ ബെംഗളൂരു വികസന അതോറിറ്റിയും റിപ്പോർട്ടിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU | BBMP
SUMMARY: Report submitted proposing to divide bbmp into 7

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്,...

രാജ്യത്ത് ആദ്യം; മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷൻ റൂട്ടിൽ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി  സ്റ്റേഷനുകളെ ബന്ധിച്ച് ഫീഡർ...

ഐഎസ്ആർഒ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ...

2 പുതിയ പ്ലാറ്റ്ഫോമുകൾ കൂടി, 2 നിലകളിൽ പാർക്കിങ്, പുതിയ മേൽപാലങ്ങൾ; മജസ്റ്റിക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്‍ വിപുലീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും ജനത്തിരക്കേറിയ  മജസ്റ്റിക്കിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ ടെർമിനൽ...

പോ​ർ​ച്ചു​ഗ​ൽ​ ​​പു​റ​ത്ത്; റൊണാൾഡോയുടെ സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ ക്വാർട്ടറിൽ

ഡാലസ്‌: പോർച്ചുഗലിന്റെയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെയും സ്വപ്‌നം തകർത്ത്‌ സ്‌പെയ്‌ൻ ലോകകപ്പ്‌ ഫുട്‌ബോൾ...

‘അമ്മ’യില്‍ വീണ്ടും രാജി; പ്രാഥമിക അംഗത്വം രാജിവെച്ച് രേവതിയും പത്മപ്രിയയും

കൊച്ചി: താരസംഘടന അമ്മയിൽ നിന്ന് രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

Related Articles

Popular Categories