രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യാനായി പ്രത്യേക പൈപ്പ്ലൈൻ തയ്യാറാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി). ജലക്ഷാമത്തെ തുടർന്ന് നഗരത്തിലെ വ്യവസായശാലകളടക്കം സ്തംഭിച്ചതോടെയാണ് ശുദ്ധീകരിച്ച വെള്ളം എത്തിക്കാൻ ബിഡബ്യുഎസ്എസ്ബിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതി ഒരുങ്ങുന്നത്.

കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം ഉപയോഗിച്ചു മറ്റു പ്രവൃത്തികളെല്ലാം നടത്താനാകുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി പറഞ്ഞു. ശുദ്ധീകരിച്ച വെള്ളം പൈപ്പ്ലൈൻ മുഖേന കെട്ടിടങ്ങളിലേക്ക് എത്തിക്കാനാണ് ബിഡബ്യുഎസ്എസ്ബി പദ്ധതിയിടുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാകും ഇത്. വ്യവസായികളുടെയും മറ്റ് അസോസിയേഷനുകളുടെയും യോഗത്തിൽ ബിഡബ്യുഎസ്എസ്ബി ചെയർമാൻ വി. രാം പ്രസാദ് മനോഹർ ആണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടം പീനിയയിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് നടപ്പാക്കുക. 1480 എംഎൽഡി മലിനജലമാണ് ബെംഗളൂരുവിൽ നിന്ന് പുറന്തള്ളുന്നത്. നിലവിൽ 1,212 എംഎൽഡി വെള്ളം ശുദ്ധീകരിക്കാനാണ് ബോർഡ്‌ പദ്ധതിയിടുന്നത്. പദ്ധതി നടപ്പാക്കുന്നത് വഴി കുടിവെള്ളമായ കാവേരി നദീജലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കാനാണ് ബിഡബ്യുഎസ്എസ്ബി ലക്ഷ്യമിടുന്നതെന്ന് മനോഹർ വിശദീകരിച്ചു.

The post രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ വന്‍ പ്രതിഷേധം: പാലക്കാട് ഡിവിഷന്‍ ഓഫീസ് ഉപരോധിച്ച്‌ ഡി.വൈ.എഫ്.ഐ

പാലക്കാട്: റെയില്‍‌വേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സര്‍ക്കാർ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ഡി.വൈ.എഫ്.ഐ...

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

Related Articles

Popular Categories