അയോധ്യയിൽ നിന്ന് നേപ്പാളിലേക്ക് ഇനി നേരിട്ട് ട്രെയിൻ; ‘സരയു-കമല എക്‌സ്പ്രസ്’ ഫ്ലാഗ് ഓഫ് ചെയ്തു

ലഖ്നൗ: ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള അയോധ്യ – ജനക്‌പൂർ ട്രെയിൻ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഉത്തർപ്രദേശിലെ അയോധ്യയെയും നേപ്പാളിലെ ജനക്‌പൂർ ധാമിനെയും ബന്ധിപ്പിച്ച് ഏകദേശം 604 കിലോമീറ്റര്‍ ദൂരമുള്ള ട്രെയിന്‍ സര്‍വീസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇരുവരും ഫ്‌ലാഗ് ഓഫ് ചെയ്തത്.

സരയു-കമല എക്‌സ്പ്രസ് എന്ന പേരിലുള്ള ട്രെയിന്‍ സര്‍വീസിലൂടെ ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് 19 മണിക്കൂര്‍ ട്രെയിന്‍ യാത്രയിലൂടെ നേരിട്ടു നേപ്പാളിലെത്താം. നിലവിലുള്ള മറ്റു ട്രെയിന്‍ സര്‍വീസുകള്‍ പോലെ നേപ്പാളിലെത്താന്‍ യാത്രക്കാര്‍ക്ക് ട്രെയിനുകള്‍ മാറി മാറി സഞ്ചരിക്കേണ്ടിവരില്ല. 28 മുതല്‍ ആരംഭിക്കുന്ന സര്‍വീസ് ആഴ്ചയിലൊരിക്കലായിരിക്കും ഉണ്ടാകുക. അയോധ്യ മുതല്‍ നേപ്പാള്‍ വരെ പത്ത് സ്റ്റേഷനുകളുണ്ടാകും. നേപ്പാളിലേക്കെത്താന്‍ വീസ ആവശ്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ സാധുവായ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളോ കൈയില്‍ കരുതിയാല്‍ മതി.

പതിവ് പ്രതിവാര സർവീസുകൾ ആരംഭിക്കുന്നതിന് മുൻപായി നവംബർ 23 മുതൽ 25 വരെ ഉദ്ഘാടന സ്പെഷൽ ട്രെയിനുകൾ ഓടും. 04295 നമ്പർ ആദ്യ സ്പെഷൽ ട്രെയിൻ നവംബർ 23ന് ഉച്ചയ്ക്ക് 12.30ന് അയോധ്യ ധാമിൽ നിന്ന് പുറപ്പെട്ട് 24ന് രാവിലെ 10ന് ജനക്‌പൂർ ധാമിൽ എത്തും. മടക്കയാത്രയായ 04296 നമ്പർ സ്പെഷൽ ട്രെയിൻ നവംബർ 24ന് ഉച്ചയ്ക്ക് ഒന്നിന് ജനക്‌പൂർ ധാമിൽ നിന്ന് പുറപ്പെട്ട് 25ന് രാവിലെ 8.10ന് അയോധ്യ ധാമിൽ എത്തിച്ചേരും

ഇരുദിശകളിലേക്കും ആഴ്ചയിൽ ഒരിക്കലാണ് പതിവ് സർവീസ് (15595, 15596) ഉണ്ടാവുക. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.10ന് ജനക്‌പൂർ ധാമിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാവിലെ 8.10ന് അയോധ്യ കാൻ്റിൽ എത്തും. ജയനഗർ (ഉച്ചയ്ക്ക് 2.10), സീതാമഢി (വൈകിട്ട് ഏഴ്), നർക്കട്ടിയാഗഞ്ച് (രാത്രി 10.50), ഗോരഖ്പൂർ (പുലർച്ചെ 3.55) എന്നിവയാണ് പ്രധാന സ്റ്റേഷനുകളിലെ സമയം.

മടക്കയാത്രയിൽ തിങ്കളാഴ്ചകളിൽ വൈകിട്ട് 5.50ന് അയോധ്യ കാൻ്റിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.40ന് ജനക്‌പൂർ ധാമിൽ എത്തും. ഗോരഖ്പൂർ (രാത്രി 10.13), നർക്കട്ടിയാഗഞ്ച് (പുലർച്ചെ 1.50), സീതാമഢി (പുലർച്ചെ 4.42), ജയനഗർ (രാവിലെ 8.30) എന്നിങ്ങനെയാണ് സമയക്രമം.

സ്റ്റോപ്പുകളും സുരക്ഷാ പരിശോധനകളും
നവംബർ 14നാണ് റെയിൽവെ മന്ത്രാലയം പുതിയ പാത പ്രഖ്യാപിച്ചത്. ബിഹാറിലും ഉത്തർപ്രദേശിലുമായി 10 ഇടക്കാല വാണിജ്യ സ്റ്റോപ്പുകളാണ് മന്ത്രാലയം പട്ടികപ്പെടുത്തിയിട്ടുള്ളത്. ജയനഗർ, മധുബനി, ശിഷോ, സീതാമഢി, റക്സോൾ, നർക്കട്ടിയാഗഞ്ച്, ഗോരഖ്പൂർ, ബസ്തി, മങ്കാപൂർ, അയോധ്യ ധാം എന്നിവയാണവ. ജയനഗറിന് ശേഷം ജയനഗർ കസ്റ്റംസ് യാർഡ് വഴിയാണ് ട്രെയിൻ നേപ്പാളിലേക്ക് പ്രവേശിക്കുക.
SUMMARY: Ayodhya-Nepal train flagged off; ‘Sarayu-Kamala Express’ to commence from the 28th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നേപ്പാളിന് 15,000 കോടിയുടെ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: നേപ്പാളിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കും വികസന പദ്ധതികൾക്കുമായി 15,000 കോടി രൂപയുടെ...

കേരളസമാജം കർണാടക കന്നഡ, മലയാളം ഭാഷാ ക്ലാസുകൾക്ക് തുടക്കം

ബെംഗളൂരു: ഭാഷാപഠനത്തിനും സാംസ്കാരിക ഐക്യത്തിനും പ്രാധാന്യം നൽകി കേരളസമാജം കർണാടകയുടെ ബെംഗളൂരു...

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായരുടെ മകനും...

വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച്...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

പ്രത്യേക പരീക്ഷ നടത്തണം, കാലടിയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍...

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു....

Related Articles

Popular Categories