റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
നേരത്തെ ഈ മാസം 24 വരെ സർവീസുകൾ റദ്ദാക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും, നിലവിലെ സാഹചര്യം പരിഗണിച്ച് സർവീസുകൾ നിർത്തിവയ്ക്കുന്നത് ഈ മാസം 30 വരെ നീട്ടാൻ കമ്പനികൾ തീരുമാനിക്കുകയായിരുന്നു.
നവംബര്‍ 30 വരെ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്രാ തീയതി സൗജന്യമായി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി മുഴുവന്‍ തുകയും തിരിച്ചുവാങ്ങാനോ അവസരമുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു. നവംബര്‍ 23നോ അതിനു മുമ്പോ നല്‍കിയ ടിക്കറ്റ് ബുക്കിങ്ങുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്രാ തീയതി മാറ്റുന്നവര്‍ക്ക് ഡിസംബര്‍ 14നകം യാത്ര പൂര്‍ത്തിയാക്കാം. സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായാണ് സൗജന്യ റീ ഷെഡ്യൂളിങ് അനുവദിക്കുക.
എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് സൗദിയിലെ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ സ്റ്റേഷനുകളിലേക്കോ അവിടെനിന്നോ യാത്ര പുനഃക്രമീകരിക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് സൗദിയിലെയും ബഹ്‌റൈനിലെയും പ്രവര്‍ത്തനത്തിലുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സ്റ്റേഷനുകളിലേക്ക് യാത്ര മാറ്റാനും സൗകര്യമുണ്ട്.
യാത്രാ തീയതി മാറ്റുന്നതിനും റീഫണ്ട് ലഭിക്കുന്നതിനും യാത്രക്കാര്‍ക്ക് എയര്‍ലൈനുകളുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.
എയര്‍ ഇന്ത്യയുടെ നമ്പറുകള്‍: +91 11 69329333, +91 11 69329999. എയര്‍ ഇന്ത്യ എക്‌സ്പ്രസ്: +91 124 6935600.
അതത് നഗരങ്ങളിലെ എയര്‍ലൈന്‍ ബുക്കിങ് ഓഫീസുകള്‍ വഴിയും സഹായം തേടാം.
SUMMARY: Air India extends cancellation of flights to Saudi Arabia; no services until November 30.
















