Friday, September 26, 2025
26.5 C
Bengaluru

വിനീത വധക്കേസ്: ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട വിനീത വധക്കേസില്‍ ശിക്ഷ വിധിക്കുന്നത് 24ലേക്ക് മാറ്റി. പേരൂർക്കടയിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളികോണത്ത് വിനീതയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്നു ശിക്ഷ വിധിക്കുമെന്ന് അറിയിച്ചിരുന്നത്.

പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വധ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജേന്ദ്രനാണ് പ്രതി. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്ബലമുക്കില്‍ വച്ച്‌ രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. അലങ്കാര ചെടിക്കടയില്‍ വെച്ചാണ് പ്രതി കൃത്യം നടത്തിയത്.

വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല കവരാനായിരുന്നു ക്രൂരകൊലപാതകം. കേസില്‍ കൊലപാതകം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തിരുവനന്തപുരം ഏഴാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് പ്രസൂണ്‍ മോഹന്‍ കണ്ടെത്തിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സമാനരീതിയില്‍ നേരത്തെ തമിഴ്നാട് വെള്ളമഠം സ്വദേശിയും കസ്റ്റംസ് ഓഫിസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ വളര്‍ത്തുമകളായ അഭിശ്രീ എന്നിവരെയും പ്രതി കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി പേരൂര്‍ക്കടയില്‍ ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുമ്പോഴായിരുന്നു വിനീതയുടെ കൊലപാതകം.

TAGS : LATEST NEWS
SUMMARY : Vineetha murder case: Sentencing postponed to 24

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലഡാക്ക് സംഘര്‍ഷം; സോനം വാങ്ചുക്ക് അറസ്റ്റില്‍

ഡല്‍ഹി: ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റില്‍. ലേ യില്‍...

വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യം; നടൻ ദുല്‍ഖര്‍ സല്‍മാൻ ഹൈക്കോടതിയില്‍

കൊച്ചി: കാർ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖുർ സല്‍മാൻ ഹൈക്കോടതിയില്‍. നിയമവിധേയമായാണ് വാഹനം...

ഒണിയന്‍ പ്രേമന്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു

കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും...

ഇന്ത്യൻ സൈന്യത്തിനൊപ്പം 60 വര്‍ഷങ്ങള്‍; മിഗ് 21 ഇനി ചരിത്രത്തിലേക്ക്

ചണ്ഡീഗഡ്: ആറുപതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ പോർമുഖമായിരുന്ന മിഗ്-21 ചരിത്രത്തിലേക്ക്. ചണ്ഡീഗഡ്...

കോയമ്പത്തൂരില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകൻ മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കർഷകൻ മരിച്ചു. മരുതായലം എന്ന സെന്തില്‍...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page