Sunday, June 29, 2025
23.9 C
Bengaluru

വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി നടൻ കരുണാസ് പിടിയില്‍

വിമാനത്താവളത്തില്‍ വെടിയുണ്ടകളുമായി നടനും മുൻ എംഎല്‍എയുമായ കരുണാസ് പിടിയില്‍. 40 വെടിയുണ്ടകളാണ് നടന്‍റെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഞായറാഴ്ച ചെന്നൈ വിമാനത്താവളത്തില്‍ വച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരാണ് താരത്തിന്റെ ബാഗില്‍ നിന്ന് നാല്‍പത് വെടിയുണ്ടകള്‍ കണ്ടെടുത്തത്.

ചെന്നൈയില്‍ നിന്ന് ട്രിച്ചിയിലേക്കുള്ള യാത്രയ്ക്കായി നടന്‍ കരുണാസ് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഹാന്‍ഡ് ബാഗില്‍ നിന്ന് രണ്ട് പെട്ടി വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ ഇത് പിടിച്ചെടുത്തു.

എന്നാല്‍, തന്റെ സുരക്ഷക്കായി ലൈസന്‍സുള്ള കൈത്തോക്ക് കൈവശമുണ്ടെന്ന് കരുണാസ് പോലീസ് ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ച്‌ മറന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഡിണ്ടിഗല്‍ പോലീസ് സ്‌റ്റേഷനില്‍ തോക്ക് ഏല്‍പിച്ചതായി സ്ഥിരീകരിക്കുന്ന രേഖകളും കരുണാസ് ഉദ്യോഗസ്ഥരെ കാണിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ സംഭവ വികാസങ്ങളെ തുടര്‍ന്ന് ട്രിച്ചിയിലേക്കുള്ള വിമാനം അരമണിക്കൂറോളം വൈകി.


TAGS: CHENNAI, ACTOR, ARRESTED
KEYWORDS: Actor Karunas arrested with bullets

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് ഭക്തർ മരിച്ചു, 10 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട്...

എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാർ അന്തരിച്ചു

കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76)...

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ്...

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ...

പാകിസ്ഥാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.3 തീവ്രത

ലാഹോർ: പാക്കിസ്ഥാനിൽ ഭൂചലനം. മധ്യപാക്കിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി...

Topics

സബേർബൻ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റും

ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ്...

പാഴാക്കി കളയരുത്; ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കരുതെന്ന് നിർദേശം

ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ...

പകൽക്കൊള്ള അവസാനിപ്പിക്കണം; ബെംഗളൂരുവിൽ അമിതക്കൂലി ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് 7 മണിക്കൂർ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

ഇലക്ട്രോണിക് സിറ്റി മേൽപ്പാലം, അത്തിബെലെ ഹൈവേ എന്നിവിടങ്ങളിലെ ടോൾ നിരക്കുകള്‍ വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്ന ഇലക്ട്രോണി സിറ്റി മേൽപ്പാലത്തിലെയും, അത്തിബല ഹൈവേയിലെയും...

ബെംഗളൂരുവിൽ പുതിയ അന്താരാഷ്ട്ര സ്‌പോർട്‌സ് സമുച്ചയം സ്ഥാപിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ മൾട്ടി-സ്പോർട്സ് സ്റ്റേഡിയസമുച്ചയം സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ. 50 ഏക്കർ...

ദുര്‍മന്ത്രവാദമെന്ന് സംശയം; വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരു ഈസ്റ്റിലെ മഹാദേവപുരയിലാണ് സംഭവം....

ബെംഗളൂരുവിൽ നിന്ന് പുതിയ തീർത്ഥാടന ടൂർ പാക്കേജുമായി കർണാടക ആർടിസി

ബെംഗളൂരു: നഗരത്തിൽ നിന്ന് സമീപജില്ലയായ കോലാറിലെ ക്ഷേത്രങ്ങളിലേക്ക് പുതിയ വാരാന്ത്യ ടൂർ...

Related News

Popular Categories

You cannot copy content of this page