Friday, August 1, 2025
19.8 C
Bengaluru

ഐ.എൻ.എൽ. ദേശീയ കൺവെൻഷൻ മൂന്നിന് ബെംഗളൂരുവിൽ

ബെംഗളൂരു : ഐ.എൻ.എൽ. സ്ഥാപകനേതാവ് ഇബ്രാഹിം സുലൈമാൻ സേഠിന്റെ ജന്മദിനാചരണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ജീവിതത്തെയും രാഷ്ട്രീയത്തെയും അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ നവംബർ മൂന്നിന് ബെംഗളൂരുവിൽ നടക്കും.

കാമരാജ് റോഡിലെ കച്ചി മേമൻ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കർണാടക സ്പീക്കർ യു.ടി. ഖാദർ, ഭവന-വഖഫ് വകുപ്പുമന്ത്രി സമീർ അഹമ്മദ് ഖാൻ, ഐ.എൻ.എൽ. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ജോൺ ബ്രിട്ടാസ് എം.പി., ഡോ. കെ.ടി. ജലീൽ എം.എൽ.എ., മുൻ കേന്ദ്രമന്ത്രിമാരായ ആർ. റഹ്‌മാൻ ഖാൻ, സി.എം. ഇബ്രാഹിം, ഗുൽബർഗ എം.എൽ.എ. കനീസ് ഫാത്തിമ, മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എം.എൽ.എ., ടി.പി. ചെറൂപ്പ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേഠ്‌ തുടങ്ങിയവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കേരളത്തിൽനിന്ന് 600 പേരുൾപ്പെടെ 1500 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ ശിവജിനഗറിലെ ഗുലിസ്ഥാൻ കൺവെൻഷൻ സെന്ററിൽ പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ വിശകലനംചെയ്യും. പോഷക ഘടകങ്ങളുടെ ശാക്തീകരണത്തിനായി പദ്ധതി ആവിഷ്‌കരിക്കും. വനിതാവിഭാഗം കൗൺസിൽ ചേർന്ന് ദേശീയ കമ്മിറ്റി വിപുലീകരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സെക്രട്ടേറിയറ്റ് അംഗം ശോഭ അബൂബക്കർ, സ്വാഗതസംഘം ചെയർമാൻ എ.എം. ഷാജഹാൻ സേട്ട്, തസ്‌നീം ഇബ്രാഹിം, ടി.ടി. സാലിഹ്, നസീർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

‘സ്ത്രീത്വത്തെ അപമാനിച്ചു’; നടന്‍ അനൂപ്​ ചന്ദ്രനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അന്‍സിബ

കൊച്ചി: നടന്‍ അനൂപ് ചന്ദ്രനെതിരെ പരാതി നല്‍കി നടി അന്‍സിബ. സ്ത്രീത്വത്തെ...

ഓണാവധി; ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് കേരള ആർടിസി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

ടി.പി കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദ് ചെയ്തു

കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ പരോള്‍ റദ്ദാക്കി....

ലോകത്തിലാദ്യം: കോലാർ സ്വദേശിനിയിൽ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി

ബെംഗളൂരു: ലോകത്ത് മുൻപെങ്ങും കണ്ടെത്തിയിട്ടില്ലാത്ത പുതിയ രക്തഗ്രൂപ്പ് കോലാർ സ്വദേശിനിയിൽ കണ്ടെത്തി....

Topics

ഓണാവധി; ബെംഗളൂരുവിൽനിന്ന് സ്പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് കേരള ആർടിസി 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ...

നമ്മ മെട്രോ വിമാനത്താവള പാത; നിർമാണ പുരോഗതി വിലയിരുത്തി ബിഎംആർസി എംഡി

ബെംഗളൂരു: നമ്മ മെട്രോ വിമാനത്താവള പാതയുടെ നിർമാണ പുരോഗതി വിലയിരുത്താൻ  ബിഎംആർസി...

ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധന ഇന്നു മുതൽ പ്രാബല്യത്തിൽ; ഡ്രൈവർമാർ ഒക്ടോബർ 31നകം മീറ്റർ മാറ്റണം

ബെംഗളൂരു: നഗരത്തിൽ പുതുക്കിയ ഓട്ടോ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും....

ബെംഗളൂരുവിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ ഇന്നു മുതൽ 3 വരെ വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം...

ഹെബ്ബാൾ മേൽപാല നവീകരണം; നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകും

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന്...

ബെംഗളൂരുവിൽ 80 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു; ഒരാൾക്ക് പരുക്ക്

ബെംഗളൂരു: സാമ്പങ്കിരാമനഗറിൽ 80 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള: 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം...

Related News

Popular Categories

You cannot copy content of this page