ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. ലിഡ്വാസ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. എന്നാല്‍ ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല.
ലിഡ്വാസിൽ ഓപറേഷൻ മഹാദേവിന് തുടക്കമായെന്ന് ആർമിയുടെ ചിനാർ കോർപ്സ് എക്സിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഭീകരരെ വധിച്ചെന്ന റിപ്പോർട്ട് വരുന്നത്. മേഖലയില്‍ രണ്ട് റൗണ്ട് വെടിയുതിര്‍ക്കപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ഭീകരര്‍ക്കായി പരിശോധന തുടരുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടി.
രഹസ്യവിവവരത്തെ തുടര്‍ന്ന് മുല്‍നാര്‍ മേഖലയില്‍ സൈന്യം പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ലഷ്‌കറെ തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ട മൂന്നുപേരുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
OP MAHADEV
Contact established in General Area Lidwas. Operation in progress.#Kashmir@adgpi@NorthernComd_IA pic.twitter.com/xSjEegVxra
— Chinar Corps🍁 – Indian Army (@ChinarcorpsIA) July 28, 2025
SUMMARY: ‘Operation Mahadev; Three terrorists, including those who attacked Pahalgam, were killed