കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്മസാന്ദ്രയിലാണ് നാടിനെ നടുക്കിയ ഇരട്ടകൊല നടന്നത്. ചന്ദ്പാഷയുടെ മക്കളായ മുഹമ്മദ് ഇഷാഖ്(8), മുഹമ്മദ് ജുനൈദ്(6) എന്നിവർ ആണ് മരിച്ചത്. അഞ്ചു വയസ് പ്രായമുള്ള സഹോദരൻ മുഹമ്മദ് രോഹൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊലനടത്തിയ ചന്ദ്‌പാഷയുടെ സഹോദരൻ കാസിം പാഷയെ (25) പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആണ് സംഭവം. മാതാപിതാക്കൾ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാൻ കടയിലും പോയ സമയത്തായിരുന്നു കൊലപാതകം. ഇരുമ്പു വടി കൊണ്ട് അടിക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിക്കു​കയും ചെയ്യുകയായിരുന്നു. തലയ്ക്കേറ്റ് ​ഗുരുതര പരുക്കാണ് കുട്ടികളുടെ മരണത്തിന് കാരണമായത്.

കെട്ടിടനിർമാണത്തൊഴിലാളിയായ ചന്ദ്‌പാഷയും വസ്ത്രനിർമാണയൂണിറ്റിൽ ജോലിചെയ്യുന്ന ഭാര്യ രഹാനയും മൂന്നുമക്കളും പാഷയുടെ അമ്മയ്ക്കും സഹോദരൻ കാസിമിനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കുടുംബാംഗങ്ങളുമായി സ്ഥിരമായി വഴക്കുണ്ടാക്കുന്ന കാസിം അടുത്തിടെ ബഹളമുണ്ടാക്കുകയും വീടുവിട്ടുപോകുകയുംചെയ്തിരുന്നു. ചന്ദ് പാഷ തമിഴ്‌നാട്ടിൽ എത്തി അവിടെനിന്ന് സഹോദരനെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. കാസിം മാനസിക പ്രശ്നം ഉള്ളയാളാണെന്നാണ് കുടുംബം പറയുന്നത്.
SUMMARY: Man beats two of his nephews to death with hammer in Bengaluru

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പൂജ- ദീപാവലി അവധി; ബെംഗളൂരുവിലേക്കടക്കം പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കേരള ആർടിസി

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെ...

ഉബർ വെർഡന്റിൽ ഓണാഘോഷം വർണാഭമായി

ബെംഗളൂരു: കാർമേലാരം ഉബർ വെർഡന്റ് അപ്പാർട്ട്‌മെന്റിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു....

റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; 442 കോടിയുടെ സ്വത്ത് ഇ.ഡി.കണ്ടുകെട്ടി

ബെംഗളൂരു: റമ്മികൾച്ചർ ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 442.35 കോടി...

പാലക്കാടൻ കൂട്ടായ്മ ഓണാഘോഷം

ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച...

മദ്യപിച്ച് വാഹനമോടിച്ച് കാറിലും ബൈക്കിലും ഇടിച്ചു, യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

കോഴിക്കോട്: മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ....

നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷ: കർണാടക ചാപ്റ്ററിന് മികച്ച വിജയം

ബെംഗളൂരു: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മലയാളം മിഷന്‍...

ഓണം ഒരുമയുടെയും സ്നേഹത്തിന്റെയും ആഘോഷം – വി എസ് ജോയ് എംഎൽഎ 

ബെംഗളൂരു: ഒരുമയുടെയും സ്‌നേഹത്തിന്റെയും മഹത്തായ സന്ദേശം നല്‍കുന്ന ആഘോഷമാണ് ഓണമെന്ന് വി...

ക​ളി​ക്കു​ന്ന​തി​നി​ടെ കിണറ്റിൽ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കോ‌​ട്ട​യം: ക​ളി​ക്കു​ന്ന​തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കോ​ട്ട​യം പി​ണ്ണാ​ക്ക​നാ​ടു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ...

Related Articles

Popular Categories